പച്ചക്ക് വര്‍ഗീയത പറഞ്ഞ് സിപിഎം

0

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഊരാക്കുടുക്കിലായ ഇടതു സര്‍ക്കാരിനെ രക്ഷിക്കാന്‍ പച്ചക്ക് വര്‍ഗിയത പറയുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശുദ്ധ ഖുറാനെ മുന്നില്‍വെച്ച് സ്വര്‍ണകടത്ത് കേസിനെ വര്‍ഗീയവത്ക്കരിക്കാന്‍ സിപിഎം ആസൂത്രിതമായ ശ്രമമാണ് നടത്തുന്നത്.

ഖുറാനെ അപമാനിച്ചതും പരിഹസിച്ചതും അതിനെ മറയാക്കി കള്ളക്കടത്തിന് കൂട്ടുനിന്നതും കെ ടി ജലീലാണ്. വിശുദ്ധ ഗ്രന്ഥത്തെ സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. സംസ്ഥാനത്ത് വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി നേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് സിപിഎമ്മിന്. ഇത് വലിയ തിരിച്ചടിയാവും.

അന്വേഷണ ഏജന്‍സികള്‍ ഇനിയും ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഇനിയും വിളിപ്പിച്ചേക്കാം. വടക്കന്‍ കൊറിയയിലെ കിം ജോങ് ഉന്നിന്റെ പ്രേതമാണ് പിണറായിയെ വേട്ടയാടുന്നത്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. സമരത്തെ അടിച്ചമര്‍ത്താമെന്ന സിപിഎം ആഗ്രഹം വിജയിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.