മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി എന്ത് ന്യായീകരണമാണ് പറയാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രണ്ട് അന്വേഷണ ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ കൂടുതല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങും.
കള്ളം പറഞ്ഞാലും തിരിച്ചറിയാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ എന്‍ഐഎയുടെ പക്കലുണ്ട്. ജലീലിന് പിടിച്ചു നില്‍ക്കാനാവില്ല. തന്നിലേക്കും അന്വേഷണം എത്തുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
            




































