ആരു പറഞ്ഞാലും രാജിവെക്കില്ലെന്ന് സിപിഎം

0

പ്രതിപക്ഷമല്ല ഏത് പക്ഷം പറഞ്ഞാലും മന്ത്രി കെ ടി ജലീല്‍ രാജിവെക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍. സിപിഎം നിലാപാടാണ് ഇത്.

ജലീല്‍ രാജിവെക്കുന്ന പ്രശ്‌നമില്ല. ഒരു പ്രശ്‌നവും അദ്ദേഹത്തിനില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചു വെക്കാനില്ല. എന്‍ഐഎ വിളിപ്പിച്ചപ്പോള്‍ അദ്ദേഹം പോയി. അതില്‍ എന്താണ് തെറ്റ്. സ്വര്‍ണകള്ളക്കടത്ത് കേസില്‍ ഒന്നാംപ്രതി വി മുരളീധരനാണ്. രണ്ടാം പ്രതി അനില്‍ നമ്പ്യാരാണ്. അന്വേഷണം അങ്ങോട്ട് പോകാതെ അവസാനിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.