HomeKeralaരാജിയല്ലാതെ മറ്റ് വഴിയില്ല

രാജിയല്ലാതെ മറ്റ് വഴിയില്ല

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചേ മതിയാകൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് എന്‍ഐഎ. അത്തരം ഒരു ഏജന്‍സിയാണ് ഇന്ന് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണിത്.

ജലീല്‍ രാജിവെക്കേണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത് നാളെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണ്. ഇ പി ജയരാജനും, ശശീന്ദ്രനും, തോമസ് ചാണ്ടിക്കും ഇല്ലാത്ത പരിഗണന ജലീലിന് പിണറായി നല്‍കുന്നത് അതുകൊണ്ടാണ്.

ഈ സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കേന്ദ്ര ഏജന്‍സികളെ വിളിച്ചു കൊണ്ടുവന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാ അഴിമതിയും തെളിയട്ടെ. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സര്‍ക്കാരാണ് ഇതെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമായി. പിണറായിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്നും ഇനി രാജിയല്ലാതെ മറ്റൊരു മാര്‍ഗവും ഈ സര്‍ക്കാരിന്റെ മുന്നിലില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments