HomeLatest Newsമോദിക്ക് എഴുപതാം പിറന്നാള്‍

മോദിക്ക് എഴുപതാം പിറന്നാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയില്‍ എത്തിയ നരേന്ദ്ര മോദി ഇന്ന് ലോക നേതാക്കളില്‍ ഒരാളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാവ് എന്ന പ്രശസ്തിയും നരേന്ദ്ര മോദിക്കുള്ളതാണ്.

ബിജെപിയെ രാജ്യത്തെ എറ്റവും വലിയ ഒറ്റകക്ഷിയാക്കി എന്നതു മാത്രമല്ല, ലോക്‌സഭയില്‍ ഒറ്റക്ക് ഭുരിപക്ഷം കിട്ടുന്ന പാര്‍ടിയുമാക്കിയതും മോദിയാണ്. രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപി ഭരണത്തില്‍ കൊണ്ടുവന്നതും അദ്ദേഹത്തിന്റെ മികവിന്റെ മറ്റൊരു അടയാളമാണ്. ഇന്ന് ഇന്ത്യയില്‍ ഇത്രയധികം ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മറ്റൊരു നേതാവില്ല.

ഒരുകാലത്ത് വിസ നിഷേധിച്ച് അകറ്റി നിര്‍ത്തിയിരുന്ന അമേരിക്കയും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഇന്ന് മോദിയുടെ ഏറ്റവും വലിയ ചങ്ങാതിമാരാണ്. ലോകത്തെ ശക്തരായ രാജ്യങ്ങളും നേതാക്കളും അടുത്ത സുഹൃത്തുക്കള്‍. ചൈന ഇന്ത്യക്കെതിരെ ഭീഷണി ഉയര്‍ത്തിയപ്പോള്‍ ആ അടുപ്പം ഇന്ത്യ അറിഞ്ഞു. അമേരിക്ക, ഇസ്രായേല്‍, ജപ്പാന്‍, ജര്‍മനി, ആസ്‌ട്രേലിയ, റഷ്യ തുടങ്ങി നിലവധി രാജ്യങ്ങളാണ് ചൈന വിരുദ്ധ നിലപാടെടുത്തതും യുദ്ധത്തില്‍ ഇന്ത്യക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്.

ഐക്യരാഷ്ട്ര സഭ പോലുള്ള പൊതു ഇടങ്ങളില്‍ പാക്കിസ്താന്റൈ നിലപാടുകള്‍ തകരുന്നതിലും മോദിയുടെ ബന്ധങ്ങളും നയങ്ങളും മുന്‍പന്തിയില്‍ നില്‍ക്കുന്നു. വിദേശ രാജ്യങ്ങളില്‍ പോലും ലക്ഷക്കണക്കിന് ആരാധകരുള്ള ഈ മനുഷ്യന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് ഇന്ന് ലോകം. ഇന്ത്യയെ സ്വയം പര്യപ്തവും ശക്തവുമായ രാജ്യമാക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്‌നം നടപ്പാക്കുന്ന തിരക്കിലാണ് എഴുപതാം വയസ്സിലും മോദി. വോക്കല്‍ ഫോര്‍ ലോക്കല്‍, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങി നിലവധി പദ്ധതികളാണ് ഇതിനായി കൊണ്ടുവന്നത്.

സമാധാനത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും അടിച്ചാല്‍ കനത്ത തിരിച്ചടി എന്ന മോദിയുടെ പ്രഖ്യാപനം എന്താണെന്ന് പലതവണ ശത്രുരാജ്യങ്ങള്‍ അറിഞ്ഞു. അതിര്‍ത്തി കടന്നു ആക്രമണം നടത്താന്‍ കഴിയുമെന്ന് പറയുക മാത്രമല്ല ചെയ്തു കാണിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷം സേവനങ്ങള്‍ നടത്തി ആഘോഷിക്കാനാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്. എഴുപതാം പിറന്നാളിന് എഴുപത് കര്‍മങ്ങള്‍ നടത്തുന്ന സേവാവാരം ബിജെപി ആഘോഷിക്കും.

Most Popular

Recent Comments