HomeKeralaപാലക്കാട് വി ടി ബല്‍റാമിനെ തല്ലിച്ചതച്ചു

പാലക്കാട് വി ടി ബല്‍റാമിനെ തല്ലിച്ചതച്ചു

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്. പാലക്കാട് നടന്ന പൊലീസ് ലാത്തിച്ചാര്‍ജിലും മര്‍ദ്ദനത്തിലും വി ടി ബല്‍റാം എംഎല്‍എ ചോരയില്‍ മുങ്ങി.

മാര്‍ച്ച് വി ടി ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്ത ഉടനെയായിരുന്നു പ്രകോപനം ഇല്ലാതെ പൊലീസ് നരനായാട്ട് നടത്തിയത്. വി ടി ബല്‍റാമിനെ വളഞ്ഞിട്ട് തല്ലി. ദേഹമാസകലം അടിയേറ്റ എംഎല്‍എ ചോരയില്‍ മുങ്ങി. നിരവിധ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

എന്ത് പ്രകോപനത്തിന്റ പേരിലാണ് പൊലീസ് നരനായാട്ട് നടത്തിയതെന്ന് എംഎല്‍എ ചോദിച്ചു. ചോരയില്‍ മുക്കി കൊല്ലാനാണ് പിണറായിയുടെ ശ്രമം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ശില്‍പ്പയെ നാഭിക്ക് ചവിട്ടി. പുരുഷ പൊലീസാണ് വനിതകളെ ആക്രമിച്ചത്. ഒരു പൊലീസുകാരന്റെ പോലും രോമത്തിന് പരിക്കേറ്റിട്ടില്ല. ഡിവൈഎസ്പി പ്രകോപിതനായി ആക്രമിക്കാന്‍ ഉത്തരവിടുകയായിരുന്നു. നിരവധി പ്രവര്‍ത്തകരുടെ എല്ലൊടിഞ്ഞു.

പാലക്കാട് നടന്നത് പൊലീസിലെ സിപിഎം ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സമരത്തെ രക്തത്തില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുന്നവരോട് ഇതൊന്നും കണ്ട് മസരപാതയില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Most Popular

Recent Comments