ഗൂഡാലോചന നടത്തിയത് സിഎഎ വിരുദ്ധ സമരക്കാര്‍

0

ഈവര്‍ഷം ആദ്യം ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്ര സംഘടനയുടെ ഭാരവാഹികളും സിഎഎ വിരുദ്ധ സമരക്കാരുമാണ് പ്രതികള്‍. 15 പേരാണ് ഗൂഡാലോചന നടത്തിയത്. ഇവരില്‍ ഒരാള്‍ ആം ആദ്മി പാര്‍ടിയുടെ മുന്‍ കൗണ്‍സിലറാണ്.17,500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസിലെ ഒന്നാം പ്രതി ആം ആദ്മി പാര്‍ടി മുന്‍ കൗണ്‍സിലറായ താഹിര്‍ ഹുസൈനാണ്. പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡണ് മുഹമ്മദ് പര്‍വേസ് അഹമ്മദ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുടങ്ങിയവരാണ് രണ്ടും മൂന്നും പ്രതികള്‍. ശാസ്ത്രീയ തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതി പട്ടികയില്‍ ചേര്‍ത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.