HomeIndiaചൈനീസ് നിരീക്ഷണം അന്വേഷിക്കും

ചൈനീസ് നിരീക്ഷണം അന്വേഷിക്കും

ഇന്ത്യയിലെ പ്രശസ്ത വ്യക്തികളെ ചൈനീസ് സ്ഥാപനം നിരീക്ഷിക്കുന്നു എന്ന റിപ്പോര്‍ട്ട് അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചു. സൈബര്‍ സുരക്ഷ കോ ഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കെ സി വേണുഗോപാലിന്റെ ചോദ്യത്തിനാണ് വിദേശകാര്യ മന്ത്രിയുടെ മറുപടി.

ഇന്ത്യയിലെ പതിനായിരത്തിലധികം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നു എന്നാണ് വാര്‍ത്ത. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സംയുക്ത സേനാ മേധാവി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രധാന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തുടങ്ങിയവരെയാണ് നിരീക്ഷിക്കുന്നത്. ഷൈന്‍സെന്‍ എന്ന ഡാറ്റ ടെക്‌നോളജി സ്ഥാപനമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

Most Popular

Recent Comments