സ്വര്‍ണ കള്ളക്കടത്തില്‍ പിണറായിയുടെ ഓഫീസിന് പങ്ക്

0

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും പങ്കെന്ന് ബിജെപി എംപി തേജസ്വി സൂര്യ. പാര്‍ലമെന്റിലാണ് ബംഗളുരുവില്‍ നിന്നുള്ള എംപിയുടെ ആരോപണം. കേരള സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണ്. ലൈഫ് മിഷന്‍ പദ്ധതിയിലും വന്‍ അഴിമതിയാണ്. ദുരന്തങ്ങളെ കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടമാക്കാനാണ് ശ്രമിക്കുന്നത്. കള്ളക്കടത്ത് മുതല്‍ മയക്കുമരുന്ന് മാഫിയകള്‍ വരെ സര്‍ക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.

അഴിമതി സര്‍ക്കാരിനെതിരായ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. വനിതാ സമരക്കാരെ അടക്കം ആക്രമിക്കുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞു. ഇതിനെതിരെ ഇടതുപക്ഷ എംപിമാരായ എം എം ആരിഫും, പി ആര്‍ നടരാജനും പ്രതിഷേധിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ മൗനം പാലിച്ചു.