ഐഎസ് ഭീകരരുടെ സ്വന്തം കേരളം

0

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഏറ്റവും സജീവമായ സംസ്ഥാനം കേരളമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐഎസ് ഭീകരര്‍ സജീവമാണുള്ളത്. എന്‍ഐഎ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.

നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 122 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐഎസ് സാന്നിധ്യമുള്ളത് കേരളത്തിലാണ്.