HomeKeralaരേഖകള്‍ ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കി

രേഖകള്‍ ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന ഫ്‌ളാറ്റിന്റെ പദ്ധതി രേഖകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നേരത്തെ ഇതേ ആവശ്യത്തിന് കത്ത് നല്‍കിയിട്ടും രേഖകള്‍ ലഭ്യമാക്കിയില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും കത്ത് നല്‍കിയത്. വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റിന്റെ പദ്ധതി രേഖകള്‍ നല്‍കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

എന്തുകൊണ്ട് രേഖകള്‍ നല്‍കുന്നില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. രേഖകള്‍ പുറത്ത് വന്നാല്‍ അഴിമതി കഥ പുറത്താകുമെന്ന ഭയമാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments