മുഖ്യമന്ത്രിയുടെ മകളേയും മരുമകനേയും ചോദ്യം ചെയ്യണം

0

സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളേയും മരുമകനേയും ചോദ്യം ചെയ്യണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ സ്വപ്‌ന സുരേഷുമായി തിരുവനന്തപുരത്തെ ഫര്‍ണീച്ചര്‍ കടയില്‍ പോയി ഫര്‍ണീച്ചറുകള്‍ വാങ്ങി. വിവാഹ സമ്മാനമായാണ് ഇത് വാങ്ങിയത്. വീണയുടെ വിവാഹ ദിവസവും തലേ ദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതി. വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. മകളെയും മരുമകനേയും സ്വപ്‌നക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യണം. മനോനില തകര്‍ന്ന മുഖ്യമന്ത്രി ഭരിക്കുന്നത് കേരളത്തിന് നല്ലതല്ല. അദ്ദേഹത്തിനെ ഷോക്കടിപ്പിക്കുകയോ തലയില്‍ നെല്ലിക്കാത്തളം വെക്കുകയോ വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.