കെ സുരേന്ദ്രന് മനോനില തെറ്റിയെന്ന് മുഖ്യമന്ത്രി

0

വാര്‍ത്താസമ്മേളനത്തില്‍ പ്രകോപിതനായി മുഖ്യമന്ത്രി. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ ആരോപണത്തിലായിരുന്നു പിണറായി വിജയന്റെ പ്രകോപനം. ആദ്യം ഉത്തരം പറയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീടാണ് കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്.

അഴിമതി പണം മുഖ്യമന്ത്രിക്കും ലഭിച്ചു എന്നും മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ ഇക്കാര്യം പുറത്തറിയാം എന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ മനോനില തെറ്റിയെന്ന് ആയിരുന്നു പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സുരേന്ദ്രന് താന്‍ മറുപടി നല്‍കുന്നുണ്ടെന്നും പിണറായി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണം. ശുദ്ധ അസംബന്ധമാണ് വിളിച്ചു പറയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.