HomeWorldകശ്മീര്‍ ഉള്ള പാക്ക് ഭൂപടം, യോഗത്തില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

കശ്മീര്‍ ഉള്ള പാക്ക് ഭൂപടം, യോഗത്തില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

കശ്മീര്‍ ഉള്‍പ്പെടുത്തിയുള്ള ഭൂപടം പാക്കിസ്താന്‍ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ നിന്നാണ് പ്രതിഷേധിച്ച് ഇന്ത്യന്‍ പ്രതിനിധി അജിത് ഡോവല്‍ ഇറങ്ങിപ്പോയത്.

സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നുള്ള ദേശീയ ഉപദേഷ്ടാക്കളുടെ യോഗത്തിലാണ് പാക്കിസ്താന്‍ കശ്മിരിനെ ഉള്‍പ്പെടുത്തിയുള്ള ഭൂപടം പ്രസിദ്ധീകരിച്ചത്. തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദര്‍ശിപ്പിക്കാന്‍ പാക്കിസ്താനെ അനുവദിച്ചതില്‍ യോഗത്തിന്റെ അധ്യക്ഷനായ റഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇതോടെ പാക്കിസ്താനെ റഷ്യ തള്ളിപ്പറഞ്ഞു. എന്നാല്‍ ഇത് യോഗത്തെ ബാധിക്കില്ലെന്നും ഇന്ത്യ പങ്കെടുക്കുമെന്നും റഷ്യന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷെവ് പറഞ്ഞു.

Most Popular

Recent Comments