ക്ലീന്‍ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്‌തേക്കും

0

മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണകള്ളക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് ഇഡി മേധാവി എസ് കെ മിശ്ര അറിയിച്ചു.

കേസില്‍ രണ്ടു ദിവസമായാണ് മന്ത്രിയുടെ മൊഴിയെടുത്തതെന്ന സൂചനയുണ്ട്. വ്യാഴാഴ്ച രാത്രി 7.30നും വെള്ളിയാഴ്ച രാവിലെ 10നും ആയിരുന്നു മൊഴിയെടുക്കല്‍. കെ ടി ജലീലിന്റെ മൊഴി ഇഡി ഡയറക്ടര്‍ക്ക് അയച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി.