പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം നീക്കങ്ങള്‍ കൊണ്ടൊന്നും സിഎഎ പോലുള്ളവയെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്താന്‍ കഴിയില്ല.
ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണ് ഡല്‍ഹി പൊലീസ്. മുഖ്യധാര പ്രതിപക്ഷ പാര്‍ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണ്. പാര്‍ലമെന്റിലും മാധ്യമങ്ങളിലും വിവരാവകാശ നിയമങ്ങളിലും ചോദ്യങ്ങളെ ബിജെപി ഭയപ്പെടുന്നു.
പ്രധാനമന്ത്രിക്ക് ഒരു വാര്‍ത്തസമ്മേളനം നടത്താനോ സ്വകാര്യ ഫണ്ടിനെ കുറിച്ച് വിവരാവകാശ നിയമങ്ങള്‍ക്ക് മറുപടി നല്‍കാനോ സ്വന്തം ബിരുദം കാണിക്കാനോ പോലോ സാധിക്കുന്നില്ല. അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങള്‍. ഇതും പരാജയപ്പെടുത്തുമെന്നും സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.