സത്യം ജയിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വര്‍ണകള്ളക്കടത്ത് കേസില്‍ തനിക്ക് എതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ലോകം മുഴുവന്‍ എതിര്‍ത്താലും മറ്റൊന്നും സംഭവിക്കില്ലെന്നും ജലീല്‍ പറയുന്നു.
എന്നാല്‍ ഇഡി ചോദ്യം ചെയ്തതിനെ കുറിച്ചുള്ള വാര്‍ത്തയെ കുറിച്ച് യാതൊന്നും മന്ത്രി ജലീല്‍ പരാമര്‍ശിച്ചില്ല. ചോദ്യം ചെയ്‌തോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളിലും മന്ത്രി വിവരങ്ങള്‍ കുറിച്ചില്ല. രണ്ട് വരി ഫേസ്ബുക്ക് പോസ്‌റ്‌റിലാണ് മന്ത്രി സത്യം ജയിക്കുമെന്ന് പറയുന്നത്.