മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനമാകെ യുവജന പ്രതിഷേധം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഒരു മന്ത്രിയെ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തിന് മുഴുവന്‍ നാണക്കേടാണ് കെ ടി ജലീലും സംസ്ഥാന സര്‍ക്കാരും.
തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കൊച്ചിയിലും പാലക്കാടും ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. പാലക്കാട് റോഡ് ഉപരോധ സമരം തുടരുകയാണ്. പലയിടത്തും ജലീലിന്റെ കോലം കത്തിക്കുന്ന സമരവും തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, യുവമോര്‍ച്ച തുടങ്ങിയ പ്രമുഖ യുവജന സംഘടനകളൊക്കെ സമരത്തിലാണ്.