മന്ത്രി കെ ടി ജലീല്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാത്രി മുതല്‍ ബിജെപി പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡണ് കെ സുരേന്ദ്രന്‍. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍ക്കാണ് കേരളം സാക്ഷിയാകുന്നത്.
വിശുദ്ധ ഗ്രന്ഥത്തെ പോലും കള്ളക്കടത്തിന് മറയാക്കി എന്ന ബിജെപി ആരോപണം ശരിയായിരിക്കുകയാണ്. ബിജെപി ഇതുവരെ പറഞ്ഞ എല്ലാ ആരോപണങ്ങളും പകല്‍ പോലെ വ്യക്തമാകുന്നു. മന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.