HomeKeralaധാര്‍മികത ഉണ്ടെങ്കില്‍ രാജിവെക്കണം

ധാര്‍മികത ഉണ്ടെങ്കില്‍ രാജിവെക്കണം

സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് മന്ത്രിയെ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. ധാര്‍മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മന്ത്രി ജലീല്‍ രാജിവെക്കണം.

സ്ഥിരം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നയാളാണ് മന്ത്രി. മാര്‍ക്ക് ദാനത്തിലും ഭൂമി വിവാദത്തിലും സ്വര്‍ണകള്ളക്കടത്തിലും കെ ടി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. ഇഡി ചോദ്യം ചെയ്തിട്ടും സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് അറിയേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രി

എല്ലാ അഴിമതിയുടേയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ മന്ത്രിസഭ സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. എത്ര വിവാദത്തിലാണ് സര്‍ക്കാര്‍ ഉള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ മയക്കു മരുന്ന് കേസില്‍ ചോദ്യം ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം അഭിമാനമായി കൊണ്ടു നടക്കുകയാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Most Popular

Recent Comments