രാജി വെച്ചേ മതിയാകൂ

0

ധാര്‍മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ഒട്ടും ധാര്‍മികത ഇല്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ടിയുമാണ് കേരളം ഭരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമാണ് മന്ത്രിയെ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. ഇത്രയും നാള്‍ മന്ത്രി പറഞ്ഞതെല്ലാം കളവാണെന്ന് തെളിയുകയാണ്. വിശുദ്ധ ഗ്രന്ഥത്തെ പോലും മറയാക്കി സ്വന്തം കളവിനെ ന്യായീകരിക്കുകയായിരുന്നു മന്ത്രി ജലീല്‍ എന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.