ജോസിന് തിരിച്ചടി

0

ജോസ് കെ മാണിക്ക് തിരിച്ചടി. രണ്ടില ചിഹ്നം അനവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് സ്‌റ്റേ. കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച നടപടി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച നടപടി ചോദ്യം ചെയ്ത് പി ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഒരു മാസത്തേക്കാണ് സ്‌റ്റേ. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഇറക്കിയതെന്നാണ് ജോസഫിന്റെ പരാതി.