സംസ്ഥാനത്ത് കുട്ടനാട്. ചവറ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. ഇന്ന ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് നടപടി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ താല്‍ക്കാലികമായി നീട്ടിവെക്കാനും അഭ്യര്‍ഥിക്കും.
അടുത്ത വര്‍ഷം ഏപ്രിലിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മൂന്ന് മാസം പോലും കാലാവധി തികക്കാനാകില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അഞ്ച് വര്‍ഷത്തേക്കാണ്. അതിനാല്‍ ഇത് രണ്ടും താരതമ്യം ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.