HomeKeralaരണ്ടില ചിഹ്നം; ഹര്‍ജി ഇന്ന് പരിഗണിക്കും

രണ്ടില ചിഹ്നം; ഹര്‍ജി ഇന്ന് പരിഗണിക്കും

കേരള കോണ്‍ഗ്രസിലെ അവകാശത്തര്‍ക്കം വീണ്ടും കോടതി കയറുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ടിയുടെ അധികാരവും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണിക്ക് നല്‍കിയ തീരുമാനത്തിന് എതിരാണ് ജോസഫ് ഹര്‍ജി നല്‍കിയത്. വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. 450 സംസ്ഥാന സമിതി അംഗങ്ങളില്‍ 305 പേരുടെ മാത്രം അഭിപ്രായമാണ് കണക്കിലെടുത്തത്. ഇത് സാമാന്യ നീതിക്ക് എതിരാണ്.

2019 ജൂണ്‍ 16ന് സംസ്ഥാന സമിതി യോഗം ചേര്‍ന്നതായി ജോസ് കെ മാണി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതില്‍ തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്നും ജോസ് പറയുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. എന്നാല്‍ ഈ യോഗവും തിരഞ്ഞെടുപ്പും വസ്തുതകള്‍ പരിഗണിച്ച് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവുണ്ട്. ഇതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ലെന്നും ജോസഫ് ഹര്‍ജിയില്‍ പരാതിപ്പെടുന്നു.

Most Popular

Recent Comments