സര്‍ക്കാര്‍ ലോ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ യുജിസി മാര്‍ഗനിര്‍ദേശം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ലോ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് യുജിസി യോഗ്യത ഇല്ലെന്നാണ് പരാതി. ദിശ എന്ന സംഘടന ഈ വിഷയത്തില്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുറമെ വൈസ് ചാന്‍സലര്‍ നിര്‍ദേശിക്കുന്ന രണ്ട് പേര്‍, മൂന്ന് ഉന്നത വിദ്യാഭ്യാസ വിദഗ്ദര്‍ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍. യുജിസി നിര്‍ദേശത്തില്‍ വിട്ടുവീഴ്ച ചെയ്ത് ഒഴിവു വരുന്ന മുറയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുകയും പിന്നീട് ക്രമപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന് പിന്നില്‍ പല താല്‍പ്പര്യങ്ങളുണ്ടെന്നാണ് ആരോപണം. രാഷ്ട്രീയ ബന്ധമൊക്കെ പരിഗണിച്ചാണ് പലരേയും നിയമിക്കുന്നതെന്നും പറയുന്നു.
തിരുവനന്തപുരം ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജുകുമാര്‍, എറണാകുളം ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു നമ്പ്യാര്‍, തൃശൂര്‍ ലോ കോളേജ് പ്രിന്‍സിപ്പല്‍ വി ആര്‍ ജയദേവന്‍ എന്നിവര്‍ക്ക് മതിയായ യോഗ്യത ഇല്ലെന്നാണ് പരാതി. യോഗ്യത ഇല്ലാത്തവരെ പുറത്താക്കി യോഗ്യത ഉള്ളവരെ നിയമിക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.