ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇരു രാജ്യങ്ങളുടേയും സൈന്യത്തെ വേഗത്തില്‍ പിന്‍വലിക്കാന്‍ ധാരണ. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചര്‍ച്ച നടത്തിയത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയായിരുന്നു ചര്‍ച്ച.
സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കണം, സേനകള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുക, ഇരു സേനകള്‍ക്കും ഇടയില്‍ ഉചിതമായ അകലം നിലനിര്‍ത്തുക, സംഘര്‍ഷത്തിന് അയവ് വരുത്തുക തുടങ്ങിയ ധാരണയുമായി വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അതിര്‍ത്തി സംഘര്‍ഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.