ബംഗാളില്‍ ഇടതുപക്ഷത്തെ കൂട്ടാന്‍ കോണ്‍ഗ്രസ്

0

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയേയും മമതയേയും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് ഇടതുപക്ഷത്തിന് ക്ഷണം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇടതുപക്ഷത്തെ ക്ഷണിച്ചത്.

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയോ തൃണമൂല്‍ കോണ്‍ഗ്രസോ അധികാരത്തില്‍ വരുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് മതേതര വോട്ടുകളും മമതാ ബാനര്‍ജിയെ എതിര്‍ക്കുന്നവരുടെ വോട്ടുകളും സമാഹരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് എതിരാളികളെ തോല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധീര്‍ ചൗധരി പറഞ്ഞു.