ഇന്ത്യ-ചൈന മന്ത്രിതല ചര്‍ച്ച

0

തിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ച. മോസ്‌ക്കോയിലാണ് ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്.

വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് എസ് ജയശങ്കര്‍-വാങ് യിയുമായി ചര്‍ച്ച നടത്തുന്നത്. നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സേര്‍ജി ലെവ്‌റോവുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയെ സമാധാനത്തിനുള്ള അവസാന അവസരമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വിവരിക്കുന്നത്. ഇതും പരാജയപ്പെട്ടാല്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.