കമറുദ്ദീന്‍ ബാദ്ധ്യത തീര്‍ക്കണം

0

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ആറ് മാസത്തിനകം കടബാദ്ധ്യത തീര്‍ക്കണമെന്ന് മുസ്ലീംലീഗ് നേതൃയോഗം. ഇതിന്റെ ഭാഗമായി ഈമാസം 30നകം കമറുദ്ദീന്റെ ആസ്തി, നിക്ഷേപകരുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കണം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

കാസര്‍കോട് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിലാണ് ലീഗ് നേതൃത്വത്തിന്റെ നടപടി. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം കൊടുക്കണമെന്ന് മുസ്ലീലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്റെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയിട്ടുണ്ട്. മറ്റ് സ്ഥാനങ്ങളൊന്നും അദ്ദേഹം വഹിക്കുന്നില്ല. വഞ്ചന നടത്തിയിട്ടില്ലെന്നും ബിസിനസ് പൊളിയുക മാത്രമാണ് ഉണ്ടായതെന്നും കമറുദ്ദീന്‍ വിശദീകരിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.