മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലാണ് ഹാജരായത്. ഹാജരാവാന്‍ ആറ് ദിവസത്തെ സമയം ചോദിച്ചെങ്കിലും ഇഡി അനുദിച്ചില്ല. ഇതേ തുടര്‍ന്നായിരുന്നു കൊച്ചിയിലെ ഓഫീസില്‍ എത്തിയത്.
തിരുവനന്തപുരം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സ്വര്‍ണകള്ളക്കടത്ത്, ബംഗളുരുവിലെ മയക്കുമരുന്ന് കേസ് തുടങ്ങിയവയിലെ ബിനീഷിന്റെ ബന്ധമാണ് ഇഡി അന്വേഷിക്കുന്നത്.