വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

0

മനുഷ്യരാശിയുടെ പ്രതീക്ഷക്ക് മങ്ങലായി വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ പരീക്ഷണമാണ് നിര്‍ത്തിവെച്ചത്. മരുന്ന് കുത്തിവെച്ച ഒരു രോഗിയില്‍ അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഓക്‌സഫോര്‍ഡ്. ഈ ഘട്ടത്തില്‍ മരുന്ന് കുത്തിവെച്ച ഒരാളിലാണ് അജ്ഞാത രോഗം കണ്ടെത്തിയത്. ഇത് മരുന്നിന്റെ പാര്‍ശ്വഫലമാകാം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ഇത് രണ്ടാം തവണയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെക്കുന്നത്.