ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും

0

ബംഗളുരുവിലെ മയക്കു മരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ആണ് ചോദ്യം ചെയ്യുക. ഇതിനായുള്ള സമന്‍സ് ബിനീഷ് കോടിയേരിക്ക് നല്‍കി. ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. പ്രതിയായ അനൂബ് മുഹമ്മദിന് പണം നല്‍കിയെന്നും വര്‍ഷങ്ങളായി അടുത്ത ബന്ധം ഉണ്ടെന്നും ബിനീഷ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തിട്ടുണ്ട്.