ചൈനയുടെ സൈനിക ശേഷി ഇന്ത്യ എപ്പോഴും ഓര്‍ക്കണമെന്ന് ചൈനയുടെ ഭീഷണി. യുദ്ധം ഉണ്ടായാല്‍ ഇന്ത്യയ്ക്ക് വിജയിക്കാനാകില്ലെന്ന് ചൈനയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് മാഗസിന്‍. ചൈനയുടെ സൈനിക ശേഷി ഇന്ത്യയേക്കാള്‍ എത്രയോ കൂടുതലാണ്. ആയുധങ്ങളും സൈനികരും ചൈനയ്ക്കാണ് അധികം. യുദ്ധക്കപ്പലുകള്‍, യുദ്ധ വിമാനങ്ങള്‍ തുടങ്ങി എല്ലാ യുദ്ധ സംവിധാനങ്ങളും ഇന്ത്യയേക്കാള്‍ മടങ്ങാണ്. മോസ്‌ക്കോയില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രിയും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ എഴുതിയത്.