പ്രശസ്ത നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു തുടങ്ങി. നിര്‍മാണം അനധികൃതമെന്ന് ആരോപിച്ചാണ് നടപടി. ശിവസേനയും താനുമായുള്ള തര്‍ക്കത്തിലുള്ള പ്രതികാര നടപടിയാണ് ബിഎംസി നടത്തുന്നതെന്ന് കങ്കണ പറഞ്ഞു. ഇതിനെതിരെ നടി ഹൈക്കോടതി സമീപിച്ചു.
ബാന്ദ്രയിലെ ലക്ഷ്വറി ഏരിയയിലാണ് കങ്കണയുടെ ഓഫീസ്. തന്റെ ഓഫീസ് പൊളിച്ചത് രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് തുല്യമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. രാമക്ഷേത്രം ഉയരുക തന്നെ ചെയ്യുമെന്നും ട്വീറ്റില്‍ പറയുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷമാണ് ശിവസേയും കങ്കണയും തമ്മിലുള്ള വാക്ക്‌പോരിലേക്ക് എത്തിയത്.