പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന് പുതിയ ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശങ്ക സ്വാഭാവികമാണ്. രക്ഷിതാക്കള്‍ക്ക് ഒട്ടും ആശങ്ക വേണ്ട. സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഇടപെടില്ല.
സന്തോഷകരമായ കാര്യം പുതിയ വിദ്യാഭ്യാസ നയത്തെ അധ്യാപകരും വിദ്യാര്‍ഥികളും സ്വാഗതം ചെയ്തു എന്നതാണ്. ഇനിയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. സ്വയംഭരണാവകാശമുള്ള സര്‍വകലാശാലകള്‍ തമ്മിലുള്ള മത്സരം ഗുണകരമാവും. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സര്‍വകലാശകള്‍ക്ക് പാരിതോഷികം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.