കോവിഡ് ഭീതിയില്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചു. ഈ മാസം 21 മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിടേണ്ട ആവശ്യമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവര്‍ത്തന സമയം കുറച്ചോ ആയിരിക്കും പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ അനുമതി പത്രം കൂടെ കരുതണം. കര്‍ശന കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും സ്‌കൂളിന്റെ പ്രവര്‍ത്തനം അനുവദിക്കുക.





































