മാസങ്ങള്‍ക്ക് ശേഷം കൊച്ചി മെട്രോ ട്രെയിനുകള്‍ ഇന്നുമുതല്‍ വീണ്ടും സര്‍വീസ് തുടങ്ങും. ലോക്ക്ഡൗണിനെ തുടര്‍ന്നാണ് കൊച്ചി മെട്രോ അടച്ചിട്ടത്.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സര്‍വീസ് ആരംഭിക്കുക. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനവും ഇന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തും. ഇതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്. ആലുവ മുതല്‍ പേട്ട വരെയുള്ള 24.9 കിലോമീറ്റര്‍ ദൂരത്തില്‍ 22 സ്റ്റേഷനുകളാണ് ഉള്ളത്.