ചൈന അതിര്‍ത്തിയില്‍ സ്ഥിതി അതീവ ഗുരുതരം

0

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് മേഖലയില്‍ സ്ഥിതി അതീവ ഗുരുതരം. ഇരു രാജ്യങ്ങളും കൂടുതല്‍ സൈനികരെ വിന്യസിച്ചു. കൂടുതല്‍ ആയുധ ശേഖരവും എത്തിച്ചു കൊണ്ടിരിക്കുകയാണ്.

പാംഗോഗ് തടാക തീരത്തെ നിയന്ത്രണ രേഖ ചൈന ലംഘിച്ചതോടെ ഉണ്ടായ സംഘര്‍ഷാവസ്ഥ തുടരുകയാണ്. നിരവധി വട്ടം സൈനിക തല ചര്‍ച്ച നടന്നെങ്കിലും ചൈന പിന്‍വാങ്ങുന്നില്ല. അതിര്‍ത്തി മേഖലയില്‍ ചൈന കടന്നുകയറ്റം തുടരാന്‍ ശ്രമിക്കു്ന്നത് തടയാനാണ് ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി എം എം നരവനെ രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു.

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഘര്‍ഷത്തിലേക്ക് പോകാനാണ് ചൈന ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യ സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും മോസ്‌ക്കോയില്‍ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.