കര്‍ണാടകയിലെ മയക്കുമരുന്ന് കേസ് അന്വേഷണം ശക്തമായി തുടരവെ കേരളത്തില്‍ വന്‍ കഞ്ചാവ് വേട്ട. തിരുവനന്തപുരത്താണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്.
500 കിലോയിലധികം കഞ്ചാവാണ് ആറ്റിങ്ങല്‍ കോരാണിയില്‍ പിടിച്ചെടുത്തത്. കണ്ടെയ്‌നര്‍ ലോറിയിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. ലോറി ജീവനക്കാരായ രണ്ട് ഉത്തരേന്ത്യക്കാരെ കസ്റ്റഡിയില്‍ എടുത്തതായി എക്‌സൈസ് അറി.യിച്ചു. മൈസൂര്‍ നിന്ന് കണ്ണൂര്‍ വഴിയാണ് കഞ്ചാവ് എത്തിച്ചത്. ചിറയിന്‍കീഴ് സ്വദേശിക്കാണ് എത്തിച്ചതെന്നാണ് വിവരം. ഇയാള്‍ ഒളിവിലാണ്.