ജനപ്രതിനിധികളെ സെക്രട്ടറിയറ്റിന് അകത്തേക്ക് കയറ്റി വിടാത്തതിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധം ശക്തമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധത്തില്‍ ചേര്‍ന്നു. സെക്രട്ടറിയറ്റിന് മുന്നില്‍ കുത്തിയിരിക്കുകയാണ് ചെന്നിത്തലയും എംഎല്‍എമാര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളും.
എംഎല്‍എമാരെ പോലും കയറ്റി വിടാത്തത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫയലുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ആരുടെയെങ്കിലും തറവാട്ടു സ്വത്താണോ സെക്രട്ടറിയറ്റ്. ഇത് സ്വപ്‌നയുടേയും ശിവശങ്കറിന്റേയും ഓഫീസാണോ. ഇത് ജനങ്ങളുടെ ഓഫീസാണ്. തീപിടുത്തം കൂടി എന്‍ഐഎ അന്വേഷിക്കണം. മറച്ചുവെക്കാനുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ജനപ്രതിനിധികളെ കടത്തിവിടാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിനിടെ പൊലീസ് കമ്മീഷണര്‍ എത്തി നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവിനേയും എംഎല്‍എമാരേയും സെക്രട്ടറയറ്റിന് അകത്തേക്ക് വിട്ടു..