എംഎല്‍എമാര്‍ അടക്കമുള്ളവരെ അകത്തേക്ക് കടത്തി വിടാത്തതില്‍ പ്രതിഷേധിച്ചുള്ള സംഘര്‍ഷാവസ്ഥ കൂടുന്നു. വി ശിവകുമാര്‍ എംഎല്‍എ സെക്രട്ടറിയറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ കൂട്ടമായെത്തി. ഇതിനിടെ ഡിസിപി എത്തി ചര്‍ച്ച നടത്തി വി ശിവകുമാര്‍ എംഎല്‍എയെ മാത്രം അകത്തേക്ക് കയറ്റിവിട്ടു.
സെക്രട്ടറിയറ്റിന് മുന്നില്‍ വന്‍തോതില്‍ ബിജെപി പ്രവര്‍ത്തകരും കൂട്ടം കൂടിയിട്ടുണ്ട്. നേരത്തെ പ്രതിഷേധിച്ച കെ സുരേന്ദ്രന്‍, വി വി രാജേഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റിയിരുന്നു.
എന്നാല്‍ ഇത് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ആസൂത്രിതമായി നടത്തിയ സംഭവമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തിയാണ് അക്രമം നടത്തിയത്. ഇവരുടെ ആള്‍ക്കാരും ഇവിടെയുണ്ടെന്നും ജയരാജന്‍ പറഞ്ഞു.