വിധി പിന്നീട്

0

പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസ് വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. വിധി എന്ന് പറയും എന്ന് വ്യക്തമാക്കാതെയാണ് മാറ്റിവെച്ചത്.

കേസില്‍ പ്രശാന്ത് ഭൂഷന്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാപ്പ് പറയാന്‍ വീണ്ടും അവസരം നല്‍കി. പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ എടുത്തത്. താക്കീത് ചെയ്താല്‍ മതിയെന്നും പറഞ്ഞു. മാപ്പ് പറയാന്‍ തയ്യാറാവാത്ത ഒരാളെ എങ്ങനെയാണ് താക്കീത് ചെയ്യുക എന്ന് കോടതി ചോദിച്ചു. ജസ്റ്റീസുമാരെ ആര് സംരക്ഷിക്കും.

എത്രകാലം ഇതൊക്കെ സഹിച്ച് ജഡ്ജിമാര്‍ക്കും കോടതിക്കും മുന്നോട്ട് പോകാനാകും എന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു. പ്രശാന്ത് ഭൂഷനോട് മാപ്പ് പറയണമെന് ആവശ്യപ്പെടുന്നതില്‍ എന്ത് തെറ്റാണുള്ളത്. മാപ്പ് എന്നത് ഒരു പാട് മുറിവുകളെ ഉണക്കാന്‍ കഴിയുന്ന വാക്കാണെന്നും കോടതി പറഞ്ഞു.