അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി കൂടുതല്‍ സമയമെടുത്തത് സ്വാഭാവികമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മൂന്നേമുക്കാല്‍ മണിക്കൂര്‍ സമയമെടുത്തതില്‍ അസ്വാഭാവികതയില്ല. പ്രതിപക്ഷ നേതാവ് അനുവദിച്ചതിന്റെ മൂന്നിരട്ടി സമയം എടുത്തു. 20 മിനിറ്റ് സംസാരിച്ചു. നിയമസഭയില്‍ തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. കേരള കോണ്‍ഗ്രസിലെ വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.




































