മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന സ്പീക്കറെയാണ് ഇന്നലെ നിയമസഭയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് അനീതിയാണ് സ്പീക്കര്‍ കാണിച്ചത്. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നതിന്റെ പ്രതികാരമാണ് കാണിക്കുന്നത്.
സഭയില്‍ തനിക്ക് അധികമായി അനുവദിച്ചത് 20 മിനിറ്റ് മാത്രമാണ്. സ്പീക്കര്‍ക്കെതിരായ പോരാട്ടം തുടരും. നാളെ ഒരു സ്പീക്കറും കള്ളക്കടത്തുകാരുടെ സഹായി ആകരുത്. സ്പീക്കറുടെ പ്രവര്‍ത്തനം പക്ഷപാതിത്വത്തോടെയാണ്. നാളെ സഭ കൂടിയാലും സ്പീക്കറെ നീക്കണമെന്ന പ്രമേ.ം കൊണ്ടുവരാം. ഇക്കാര്യത്തില്‍ യുഡിഎഫ് തീരുമാനിക്കും.
എന്തൊരു ബോറന്‍ പ്രസംഗമാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്. പ്രസംഗമല്ല, ആരോ എഴുതി കൊടുത്തത് വായിച്ചു. ഗവര്‍ണറുടെ നയപ്രസംഗം പോലെ. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.




































