പെരിയ ഇരട്ട കൊലപാതക കേസിലെ ഹൈക്കോടതി വിധി കൊലയാളികളുടെ ദൈവമായ പിണറായി വിജയനേറ്റ തിരിച്ചടിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ക്രൂരമായി കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും മൃതദേഹങ്ങള്‍ക്ക് മുന്നില്‍ വെച്ച ചന്ദനത്തിരിയുടെ നികുതി പണം അടക്കം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോയത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. ഈ പണം പിണറായി വിജയന്‍ തിരിച്ചടക്കണം. യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം തുരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.