പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐ തന്നെ അന്വേഷിക്കും എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നേരത്തെ സിംഗിള്‍ ബഞ്ച് ഇറക്കിയ വിധി നിലനില്‍ക്കും.
സിപിഎം പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഇതിനായി സുപ്രീംകോടതിയില്‍ നിന്ന് വന്‍ ഫീസ് നല്‍കി മുതിര്‍ന്ന അഭിഭാഷകരെ അടക്കം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതൊന്നും സംസ്ഥാന സര്‍ക്കാരിനെയോ സിപിഎമ്മിനേയോ സഹായിച്ചില്ല. കേസിലെ ഗൂഢാലോചനയും സിബിഐ അന്വേഷിക്കും എന്നും വിധിയിലുണ്ട്.