മുഖ്യമന്ത്രിയുടെ ഇന്നലത്തെ നിയമസഭയിലെ പ്രസംഗം വര്‍ഗീയ വിഷം ചീറ്റുന്നതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്. പിണറായിക്ക് എന്തെന്നില്ലാത്ത ഭീതിയുണ്ട്.
ആദ്യ തെരഞ്ഞെടുപ്പില്‍ പിണറായി കൂത്തുപറമ്പില്‍ ജയിച്ചത് ആര്‍എസ്എസ് സഹായത്തോടെയാണ്. അന്ന് ഉദുമയില്‍ ബിജെപിയെ സഹായിക്കാന്‍ പിണറായി പോയി. ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര ഉണ്ട്. ബിജെപിയെ വളര്‍ത്തിയത് ഇടതുപാര്‍ടികളാണ്. പിണറായി വിജയന്‍ മുണ്ടുടുത്ത സ്റ്റാലിന്‍ തന്നെയാണ്.
സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന് നിയമസഭയില്‍ സംസാരിക്കാന്‍ സമയം നല്‍കിയില്ല. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടുകയായിരുന്നു സ്പീക്കര്‍ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.