നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തമായി ഒരു വാക്കു പോലും പറഞ്ഞില്ല. ആരോ എഴുതി കൊടുത്തത് വള്ളിപുള്ളി വിടാതെ വായിക്കുകയായിരുന്നു.
ആരോപണങ്ങള്‍ പ്രതിപക്ഷം എഴുതി കൊടുത്തതാണ്. എന്നിട്ടും ഒരു വിഷയത്തിലും മറുപടി നല്‍കിയില്ല. കേരള ജനതക്ക് മുന്നില്‍ അവിശ്വാസം വിജയിച്ചു. ജനവിരുദ്ധ സര്‍ക്കാരാണിത്. സ്പീക്കറുടെ നിലപാട് നിര്‍ഭാഗ്യകരമാണ്. പ്രതിപക്ഷത്തിന് കുറച്ച് സമയം മാത്രം അനുവദിക്കുകയും മുഴുവന്‍ സമയവും ഇടപെടുകയും ചെയ്തു. എന്നാല്‍ ഭരണപക്ഷത്തിന് മണിക്കൂറുകള്‍ ആണ് നല്‍കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




































