എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. എട്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ മൂന്നര മണിക്കൂറോളം ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. സഭയുടെ ചരിത്രത്തില്‍ ഒരംഗം നടത്തുന്ന ഏറ്റവും ദീര്‍ഘമായ പ്രസംഗമാണ് ഇന്ന് പിണറായി വിജയന്‍ നടത്തിയത്. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.