ഐഎസ് ഭീകരന്‍ പിടിയില്‍

0

രാജ്യ തലസ്ഥാനത്ത് സ്‌ഫോടക വസ്തുക്കളുമായി ഐഎസ് ഭീകരന്‍ പിടിയില്‍. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഇയാലഞ് എത്തിയതെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.

ഇന്നലെ രാത്രി 11 ഓടെ ബുദ്ധജയന്തി പാര്‍ക്കില്‍ ആണ് ഇയാള്‍ പിടിയിലാവുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വെടിവെച്ചു. പൊലീസും വെടിവെച്ചു. ചെറിയ ഏറ്റുമുട്ടലിലാണ് ഇയാളെ കീഴ്‌പ്പെടുത്തിയതെന്ന് സ്‌പെഷ്യല്‍ സെല്‍ വക്താവ് പറഞ്ഞു. ഇതോടെ ഡല്‍ഹിയിലെ സുരക്ഷ വര്‍ധിപ്പിച്ചു.

പ്രദേശത്ത് വ്യാപകമായ പരിശോധന നടക്കുന്നുണ്ട്. സ്‌ഫോടക നിര്‍വ്യാപന യൂണിറ്റുകളും പരിശോധനകളില്‍ പങ്കെടുക്കുന്നുണ്ട്.